ജപ്തി നടപടിക്കെതിരായി സമരം ചെയ്യുന്ന കളമശ്ശേരി സ്വദേശി പ്രീത ഷാജിയേയും കുടുംബത്തേയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ധനമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ബാങ്ക് അധികൃതരേയും സ്ഥലം വാങ്ങിയ ആളേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

കൊച്ചി: ജപ്തി നടപടിക്കെതിരായി സമരം ചെയ്യുന്ന കളമശ്ശേരി സ്വദേശി പ്രീത ഷാജിയേയും കുടുംബത്തേയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ധനമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ബാങ്ക് അധികൃതരേയും സ്ഥലം വാങ്ങിയ ആളേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

പ്രീത ഷാജിയുടെ സമരം നീതിക്കുവേണ്ടിയുളളതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. അതേസമയം, കളമശേരിയിലെ സമരപന്തലിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രീതാ ഷാജിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. 

കുടിയൊഴിപ്പിക്കില്ലെന്ന സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ആണ് പ്രീതാ ഷാജി രണ്ടാം ഘട്ട നിരാഹാരസമരം തുടങ്ങിയത്.ജപ്തി ഒഴിവാക്കാൻ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു രണ്ടാം ഘട്ട സമരം.