കലാപഠനം സർക്കാർ വക കലോത്സവം ലക്ഷ്യം പ്രമുഖർ ഗുരുക്കന്മാർ ജില്ലകളിൽ പരിശീലനം

തിരുവനന്തപുരം: കലോത്സവത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ വക സൗജന്യ പരിശീലനം . വിദഗ്ധരായ ഗുരുക്കന്മാരുടെ കീഴിൽ കലാപാഠം എന്ന പേരിലാണ് ജില്ലകൾ തോറുമുള്ള പരിശീലനം
തുടക്കം നൃത്തത്തിൽ ഭരതനാട്യം. മോഹിനിയാട്ടം, കേരളനടനം,കുച്ചുപ്പുടി എന്നിവയിലാണ് പരിശീലനം. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ഹൈമാവതി, രാജശ്രീവാര്യർ, ഗായത്രീ സുബ്രഹ്മണ്യം അടക്കമുള്ളവരാണ് പരിശീലനം നൽകുന്നത്.

‍തൃശൂർ സംഗീത നാടക അക്കാഡമിയിൽ ഈ മാസം 30ന് വിദ്യാഭ്യാസമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. 30 മുതൽ ആഗസ്റ്റ് 14 വരെയാണ് വിവിധ ജില്ലകളിൽ പരിശീലനം. താല്പര്യമുള്ള വിദ്യാർത്ഥികൾ സ്കൂൾ അധികാരികൾ മുഖേന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. അടുത്ത വർഷം കൂടുതൽ ഇനങ്ങളിൽ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള പരിശീലനമാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പും സംഗീതനാടക അക്കാഡമിയുടം ചേർന്നാണ് പരിശീലനം.