തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി സ്തംഭനാവസ്ഥയിലാണെന്നും മുന്നുലക്ഷം പേര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയെന്നും അടിയന്തര പ്രമേയ നോട്ടിസ് നല്‍കി വി. ഡി സതീശന്‍ ആരോപിച്ചു.

ബഡ്ജറ്റിന് മുന്‍പ് തന്നെ സംസ്ഥാനത്തെ സാന്പത്തിക സ്ഥിതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനായി ധവള പത്രമിറക്കണമെന്ന് പ്രതിപക്ഷം ആരോപിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. സാമൂഹ്യക്ഷേമ പെന്‍ഷനുകളും സുരക്ഷാ പദ്ധതികളും മുടങ്ങുന്നു, ജി എസ് ടി സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും വി. ഡി സതീശന്‍ ആരോപിച്ചു.

അതേസമയം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി തോമസ് െഎസക് മറുപടി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു.