കൊച്ചി: തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഏത് തസ്തികയില്‍ നിയമിക്കണം എന്നത് തങ്ങളുടെ വിവേചനാധികാരത്തില്‍പ്പെട്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിജിലന്‍സ് കോടതി നടപടികളെ സ്വാധീനിക്കാന്‍ എഡിജിപിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിത്. ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ ഇങ്ങനെ നിയമിക്കുന്നത് പൊതുജനത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

എഡിജിപി സ്ഥാനം ഉപയോഗിച്ച് പലരേയും സ്വാധീനിക്കാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചു. തച്ചങ്കരിയെ മറ്റേതെങ്കിലും തസ്തികയിലേക്ക് മാറ്റി നിയമിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് എജി അറിയിച്ചു. ഏതു കോണില്‍ നിന്ന് നോക്കിയാലും തസ്തിക മാറ്റമല്ലല്ല സസ്‌പെന്‍ഷനാണ് ആവശ്യമെന്ന് കോടതി പരാമര്‍ശിച്ചു.