ഡി.ജി.പി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അവധിയെടുത്ത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിപ്പിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇത് സര്‍വീസ് കേസുകളുടെ പരിധിയില്‍ വരുന്നതാണെന്നും പൊതുതാല്‍പര്യ പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മുമ്പ് ബാ‍ര്‍ കോഴക്കേസില്‍ കെ.എം മാണിക്കു വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇന്ന് ഹര്‍ജിക്കാരന് വേണ്ടി കോടതിയിലെത്തിയത്.