ലോറിയില്‍ കൊണ്ടുപോകുന്ന മണല്‍ തടഞ്ഞുവെക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മണലെടുപ്പിനുള്ള നടപടികള് കൂടുതല് ലഘൂകരിക്കാന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോറിയില് കൊണ്ടുപോകുന്ന മണല് തടഞ്ഞുവെക്കരുതെന്ന് ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണലെടുക്കുന്ന കടവുകളിലാണ് പരിശോധന നടക്കുന്നത്. അവിടെ നിന്ന് അനുമതിയോടെ കൊണ്ടുപോകുന്ന മണല് തടഞ്ഞുവെക്കാന് പാടില്ല. അയല് സംസ്ഥാനങ്ങളില്നിന്ന് മണല് കൊണ്ടുവരുന്നതിന് തടസ്സം സൃഷ്ടിക്കാന് പാടില്ല. വിദേശത്തുനിന്ന് മണല് കൊണ്ടുവരുന്നതിന് ഇപ്പോള് നിയമപരമായ തടസ്സങ്ങളൊന്നുമില്ല. വിദേശ മണല് ഇറക്കുമതി പ്രോത്സാഹിപ്പിക്കാനാണ് സര്ക്കാര് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡാമുകളില് നിന്ന് മണലെടുക്കുന്നതിനുളള നടപടികള് ആരംഭിച്ചിട്ടുണ്ട്. ഡാമുകളില് നിന്ന് എത്രത്തോളം മണലെടുക്കാന് കഴിയും എന്നത് സംബന്ധിച്ച കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. മണല് എടുക്കുന്നതിന് പൊതുമേഖലാ കമ്പനികളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കും. അനുമതി പ്രകാരം പ്രവര്ത്തിക്കുന്ന ക്വാറികള്ക്കെതിരെ പരാതി ലഭിച്ചാല് ഉടനെ സ്റ്റോപ്പ് മെമ്മോ നല്കരുതെന്ന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു. തോട്ടഭൂമികളില് നിന്ന് പരിസ്ഥിതിക്ക് ആഘാതമില്ലാതെ മണലെടുക്കാന് കഴിയുമോയെന്നും പരിശോധിക്കും.
എം-സാന്ഡ് ഉള്പ്പടെയുളള ക്വാറി ഉല്പ്പന്നങ്ങള്ക്ക് അമിതവില ഈടാക്കുന്നത് തടയാനുളള നടപടികള് വ്യവസായ വകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണലിന്റെ കല്ലിന്റയും ക്ഷാമം കാരണം നിര്മ്മാണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന് വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രിമാരും തൊഴിലാളി യൂണിയനുകളും ചര്ച്ചയില് പങ്കെടുത്തു.
