ആലുവ കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയത്
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള് വേണമെന്ന ദിലീപിന്റെ ഹര്ജിയില് ഇന്ന് ഹൈക്കോടതിയില് സര്ക്കാര് നിലപാട് അറിയിക്കും. ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷിതത്വത്തെ ബാധിക്കും എന്നതിനാല് ദൃശ്യങ്ങള് നല്കാനാവില്ല എന്നാവും സര്ക്കാര് നിലപാട്. ആലുവ കോടതിയില് വിചാരണ നടപടികള് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദിലീപ് ഹൈക്കോടതിയില് ഹര്ജിയുമായെത്തിയത്. എന്നാല് വിചാരണ നടപടിയില് ഹൈക്കോടതി ഇടപെട്ടില്ല. പ്രധാന തെളിവായ മെമ്മറി കാര്ഡിലെ ദൃശ്യങ്ങള് നല്കണം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള് സംരക്ഷിക്കണം തുടങ്ങിയവയായിരുന്നു ദിലീപിന്റെ മറ്റ് ആവശ്യങ്ങള്.
