വേനലവധിയ്ക്ക് വീട്ടിലേക്ക് പോയപ്പോൾ ക്ലാസിലുണ്ടായിരുന്നവരെയൊന്നും ഈ സ്കൂളിലെ ഏക വിദ്യാര്‍ത്ഥിനി ശ്രുതി തിരികെ സ്കൂളിലെത്തിയപ്പോൾ കണ്ടില്ല. രണ്ടാം ക്ലാസുകാരിയായ ശ്രുതിക്കുട്ടിക്ക് ആകെ കൂട്ട് സ്കൂളിലെ ഏക അധ്യാപികയായ സുമിത്ര ടീച്ചറും കല്യാണി അമ്മുമ്മയും സ്കൂളിലെ അനധ്യാപികയായ ബദറുന്നിസയും മാത്രം. ബാക്കിയെല്ലാരും വേറേ സ്കൂളുകളിലേക്ക് ടിസി വാങ്ങി പോയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

7 അധ്യാപകരും മൂന്നൂറ് കുട്ടികളുമുണ്ടായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ സ്കൂളിൽ.നെടുന്പറന്പിലെ തലമുറകൾ അക്ഷരം പഠിച്ചത് ഈ മുറ്റത്ത് നിന്നാണ്. എന്നാലിന്ന് ആകെയുള്ള അധ്യാപികയും സ്ഥലം മാറ്റം കിട്ടി സ്കൂളിനോട് വിട പറയാൻ ഒരുങ്ങി നിൽക്കുന്നു. 80 വർഷം പഴക്കമുള്ള ഈ സ്കൂൾ അടച്ചു പൂട്ടിയിട്ടു വേണം ഇവിടെ ആ‍ർടിഓ ഓഫീസോ കോടതി സമുച്ചയമോ കൊണ്ടു വരാനെന്ന നിലപാടിലാണ് പത്തനാപുരത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം. ശ്രുതിക്ക് ഈ സ്കൂളിൽ തന്നെ പഠിക്കാനുള്ള അവകാശമില്ലേ എന്ന ചോദ്യത്തിന് മാത്രം ആർക്കും ഉത്തരമില്ല.