തിരുവനന്തപുരം: വൈദികന്റെ ബലാത്സംഗക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. ചെയര്‍മാന്‍ ഫാ.തോമസ് തേരകത്തെ പുറത്താക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. തെളിവ് നശിപ്പിക്കലില്‍ പങ്കാളിയായെന്ന് ആരോപണമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ കന്യാസ്‌ത്രീയെയും പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ മന്ത്രി അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.