തിരുവനന്തപുരം: സോളാര്‍ കേസില്‍ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് എസ്.പിമാരേയും ഒരു ഡി.വൈ.എസ്‌.പിയേയും രണ്ട് സി.ഐമാരേയും സ്ഥലം മാറ്റി. എസ്‌.പിമാരായ സുദര്‍ശന്‍, അജിത്, റെജി ജേക്കബ്, എന്നിവരെയാണ് സ്ഥലം മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്‌.പിയായ സുദര്‍ശന്‍, ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഡി.വൈ.എസ്‌.പി ജെയ്സണ്‍ കെ എബ്രഹം, സി.ഐമാരായ റോയി, ബിജു ജോണ്‍ ലൂക്കോസ് എന്നിവരേയും സോളാര്‍ കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന പെരുമ്പവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനെ അനധികൃതസ്വത്ത് സമ്പാദനകേസിലെ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും പുനര്‍നിയമനം നല്‍കിയിട്ടില്ല.