വിജിലൻസ് ഡയറക്ടറുടെ തസ്തിക താഴ്ത്തുന്നു എഡിജിപിയാക്കാൻ നീക്കം ഡിജിപിമാരെ തഴയാനെന്ന് ആക്ഷേപം  

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറുടെ തസ്തിക എഡിജിപി റാങ്കിലേക്ക് താഴ്ത്താൻ സര്‍ക്കാര്‍ നീക്കം. ഈ മാസം 31 ന് എന്‍.സി. അസ്താന സ്ഥാനമൊഴിയുന്പോൾ വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേയ്ക്ക് വിശ്വസ്തനെ കൊണ്ടു വരാനാണ് ഇത്.

Add Asianetnews as a Preferred SourcegooglePreferred

വിജിലൻസ് ഡയറക്ടര്‍ പദവി ഡി.ജി.പി റാങ്കിൽ നിലനിര്‍ത്തിയാൽ എ ഹേമചന്ദ്രനെയോ ,ഋഷിരാജ് സിങ്ങിനെയോ നിയമിക്കണം . ഡി.ജി.പിയായ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ് . ഹേമചന്ദ്രനെയും ഋഷിരാജ് സിങ്ങിനെയും തഴഞ്ഞ് വിശ്വസ്തനെ നിയമിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ പദവി തരംതാഴ്തുന്നത് . പദവി തരം താഴ്തത്തൽ ശുപാര്‍ശയ്ക്ക് പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി . വിജിലന്‍സ് നിയമവും പരിഷ്കരിക്കും . വിജിലന്‍സ് ഡയറക്ടര്‍ കസേര ഐ.ജി റാങ്കിലേയ്ക്ക് താഴ്ത്താനായി കേന്ദ്രത്തിന് നല്‍കിയ കത്ത് വിവാദമായതിനെ തുടര്‍ന്ന് നരേത്തെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു . ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തീരുമാനമുണ്ടാകും.

കഴിഞ്ഞ സർക്കാരിൻറെ കാലത്ത് എഡിജിപിമാർക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയപ്പോള്‍ പ്രതിഷേധിച്ച സിപിഎമ്മാണ് ഡയറടപടെ പദവിതന്നെ തംരതാഴ്ത്തുന്നത്. കെ ടി തോമസ് കമ്മീഷൻ ശുപാ‍കളെ പോലും അട്ടിമറിക്കുന്നതാണ് പുതിയ നീക്കം.

പൊലീസ് മേധാവിയായ ലോക് നാഥ് ബഹറ്യ്ക്ക് ചട്ടവിരുദ്ധമായി വിജിലൻസ് ഡയറക്ടറുടെ അധികചുമതലയും നല്‍കിയിരുന്നു . വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതിനെതിരെ കേന്ദ്രസർക്കാരിൻറം ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായാണ് വിമർശനബഹ്റയെ മാറ്റി അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കിയത്.