തീവ്രവാദം ധീരന്മാരുടെ വഴിയല്ല, ഭീരുക്കളാണ് അത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്. ഹീനമായ ആക്രമണമാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഉറിയില്‍ പാകിസ്താന്‍ നടത്തിയത്. എന്നാല്‍ അതിന് തക്ക മറുപടിയും നമ്മുടെ സൈനികര്‍ അവര്‍ക്ക് കൊടുത്തു. ഇന്ത്യയുടെ ശക്തമായ വളര്‍ച്ച കണ്ട് സഹിക്കാന്‍ കഴിയാത്ത ചിലര്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച കൈവരിച്ച രാജ്യമാണ് ഇന്ത്യയിപ്പോള്‍. അതില്‍ ചിലര്‍ക്ക് വലിയ അസൂയയാണ്. ആ രാജ്യങ്ങളാണ് ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ തളര്‍ത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.