പ്രളയ ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂ

കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂ. ഈ സാങ്കേതിക പ്രശ്നം ഉള്ളതിനാൽ പ്രളയത്തിനായി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കാനാവില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രത്യേക അക്കൗണ്ട് രൂപീകരിക്കുന്നത് അനാവശ്യ കാലതാമസവും ഉണ്ടാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രളയത്തിനായി ലഭിക്കുന്ന തുക പ്രത്യേകമായാണ് രേഖപ്പെടുത്തുന്നത്. അതിനാൽ ഇത് വകമാറ്റി ചെലവഴിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഇപ്പോള്‍ 1000 കോടി കവിഞ്ഞു.