മാനേജ്മെന്റ് അസോസിയേഷനിലും വ്യവസ്ഥയെ ചൊല്ലി തര്‍ക്കമുണ്ട്. മൂന്ന് വര്‍ഷത്തേക്ക് ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാകില്ലെന്നാണ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടേയും നിലപാട്. എന്നാല്‍ ഇത് എതിര്‍ന്ന അസോസിയേഷന്‍ പ്രസിഡണ്ട് പ്രഫ. ശശികുമാര്‍ കഴിഞ്ഞ ദിവസം സ്ഥാനം രാജിവച്ചു.

ഇന്ന് തീരുമാനം അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഞായറാഴ്ച് കൊച്ചിയില്‍ യോഗം ചേര്‍ന്ന് തിങ്കളാഴ്ചയോടെ നിലപാട് അറിയിക്കാനാണ് അസോസിയേഷന്‍ തീരുമാനം. ഈ മാസം 30നുള്ളില്‍ എഞ്ചിനീയറിങ് ആദ്യഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയാക്കണമെന്നാണ് സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ നിലപാട് മാനേജ്മെന്റ് അംഗീകരിച്ചില്ലെങ്കില്‍ അവരെ ഒഴിവാക്കി അലോട്ട്മെന്റ് നടത്താനും ശ്രമമുണ്ട്.