തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മേയറെ കൈയേറ്റം ചെയ്ത സംഭവത്തിൽ വിമർശനവുമായി ഗവർണ്ണർ. മേയറെ ആക്രമിച്ച സംഭവം കാണാനും കേൾക്കാനും ഇടവരാൻ പാടില്ലാത്തതാണെന്ന് ഗവർണ്ണർ പി സദാശിവം പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മേയറെ ചെന്ന് അടിക്കുകയല്ല വേണ്ടതെന്നും, ജനാധിപത്യ സംവിധാനങ്ങളുടെ മഹത്വമുയർത്തലാകണം തദ്ദേശസ്ഥാപനങ്ങളുടെ ദൗത്യമെന്നും ഗവർണ്ണർ തലശേരിയിൽ പറഞ്ഞു. തലശേരി നഗരസഭയുടെ നൂറ്റിയൻപതാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണ്ണർ.
