കണ്ണൂർ കൊലപാതകങ്ങളിൽ ഗവർണർ റിപ്പോർട്ട് തേടി എന്ത് നടപടി സ്വീകരിച്ചുവെന്ന് ഗവർണർ ആരാഞ്ഞു മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം
കണ്ണൂർ: കണ്ണൂർ-മാഹി കൊലപാതകങ്ങളിൽ ഗവർണർ സർക്കാരിനോട് വിശദീകരണ റിപ്പോർട്ട് തേടി. എന്ത് നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി ഗവര്ണര്ക്ക് വിശദീകരണം നല്കണം.
തിങ്കളാഴ്ച രാത്രിയാണ് കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങള് നടന്നത്. മാഹിയിൽ സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ആര്എസ്എസ് പ്രവര്ത്തകന് ഷമേജും കൊല്ലപ്പെട്ടിരുന്നു. സിപിഎം പള്ളൂര് ലോക്കല് കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു ബാബു. പള്ളൂരില്വെച്ചാണ് ഇയാള് ആക്രമിക്കപ്പെട്ടത്. മാഹി പാലത്തിനടുത്ത് വെച്ചാണ് ഷമേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. ഷമേജ് വധക്കേസില് സിസിടിവി ദൃശ്യങ്ങള് നിര്ണായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമം.
