Asianet News MalayalamAsianet News Malayalam

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു, കാലാവസ്ഥാ പ്രവചനത്തില്‍ വ്യക്തത വേണമെന്ന് ഗവര്‍ണര്‍

 പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥ പ്രവചനത്തില്‍ വ്യക്തത ആവശ്യമെന്ന് ഗവര്‍ണര്‍ പി സദാശിവം. കാലാവസ്ഥാ പ്രവചനം സാധാരണ ജനങ്ങളിലേക്ക് വേണ്ട വിധം എത്തുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോക സ്പേസ് വീക്കിനോടനുബന്ധിച്ച് വിഎസ്എസ്‍സി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

governor on weather prediction system of kerala
Author
Kerala, First Published Oct 4, 2018, 11:39 PM IST

തിരുവന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥ പ്രവചനത്തില്‍ വ്യക്തത ആവശ്യമെന്ന് ഗവര്‍ണര്‍ പി സദാശിവം. കാലാവസ്ഥാ പ്രവചനം സാധാരണ ജനങ്ങളിലേക്ക് വേണ്ട വിധം എത്തുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോക സ്പേസ് വീക്കിനോടനുബന്ധിച്ച് വിഎസ്എസ്‍സി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ഓഖിയുടെയും മഹാപ്രളയത്തിന്‍റെ അനുഭവം ഉളളതുകൊണ്ടാകാം അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്‍റെ വിവരങ്ങള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ കാലാവസ്ഥ പ്രവചനത്തില്‍ വ്യക്തത  പ്രധാനമാണ്. സാധാരണ ജനങ്ങള്‍ക്ക് ലളിതമായി മനസിലാകും വിധമാണ് ഇവ നല്‍കേണ്ടത്. ഐഎസ്ആര്‍ഓ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ബഹിരാകാശ വിഷയത്തില്‍ പ്രദര്‍ശനങ്ങളും സെമിനാറുകളും ഉള്‍പ്പടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ലോക സ്പേസ് വീക്കിനോടനുബന്ധിച്ച് വിഎസ്എസ്‍സി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  ഒരുക്കുന്നത്. കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങളുമുണ്ട്. തുന്പയിലെ വിഎസ്എസ്‍സി ആസ്ഥാനത്ത് റോക്കറ്റ് വിക്ഷേപണം കാണാനും അവസരം പൊതുജനങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios