14ാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ സഭയിലെത്തി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയിലെത്തി. ഭരണ സ്തംഭനം , വിലക്കയറ്റം , കൊലപാതകങ്ങൾ ഈ വിഷയങ്ങള്‍ ആയുധമാക്കിയാണ് പ്രതിഷേധം. ഗവര്‍ണര്‍ക്ക് മുമ്പ് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുമെന്നാണ് സൂചനകള്‍. 

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. സഭയിൽ പ്രതിപക്ഷ ബഹളം. മാനുഷിക വിഭവശേഷിയിൽ യുഎൻ മാനദണ്ഡമനുസരിച്ച് കേരളം രാജ്യത്ത് ഒന്നാമതെന്നും അഴിമതി രഹിത സംസ്ഥാനമെന്നും വിലയിരുത്തലുണ്ടെന്നും ഗവര്‍ണര്‍.