നിയമരംഗത്ത് ഉന്നതങ്ങളില്‍ എത്താന്‍ കൊതിച്ചെത്തിയ കലാലയം ആഴ്ചകളായി പൂട്ടിക്കിടന്നുവെന്നും പഠിക്കാനെത്തിയ ഇടത് നിരാഹാര സമരം കിടക്കേണ്ടി വരുന്നുവെന്നും ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ മുന്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ സങ്കടങ്ങളുടെ കെട്ടഴിച്ചു. പ്രശ്നത്തില്‍ ഗര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെടുമെന്ന് കട്ജു വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. പ്രശ്ന പരിഹാരത്തിനായി രാഷഷ്‌ട്രീയ നേതാക്കളെ ആശ്രയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യാഥര്‍ഥ്യം മനസിലാക്കി പ്രശ്ന പരിഹാരത്തിനായി കട്ജു ഇടപെടുമെന്ന് വിശ്വാസമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.