ഇത് പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. ഗോവിന്ദച്ചാമി ഇതിനോടകം ജയിലില്‍ കഴിഞ്ഞ കാലയളവും ശിക്ഷാ കാലയളവായി പരിഗണിക്കും. അതുകൊണ്ടുതന്നെ ശിക്ഷാ കാലയളവില്‍ ഇനി രണ്ട് വര്‍ഷം കൂടിയാണ് ബാക്കിയുള്ളത്.

വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏതാനും വരികള്‍ മാത്രമായിരുന്നു വിധി പ്രസ്താവത്തിലുണ്ടായിരുന്നത്. കേസ് കഴിഞ്ഞയാഴ്ച പരിഗണിച്ചപ്പോള്‍ തന്നെ, സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമി തന്നെയാണെന്നതിന് തെളിവ് എന്താണെന്ന് കോടതി പ്രോസിക്യൂഷന്‍ വിഭാഗം അഭിഭാഷകനോട് ചോദിച്ചിരുന്നു. ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം തടവ് നല്‍കാമെന്ന തരത്തില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയെങ്കിലും സൗമ്യ വധം, ഈ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നടന്നതായിരുന്നതിനാല്‍ അതും ഈ കേസില്‍ ബാധകമാവില്ല.