Asianet News MalayalamAsianet News Malayalam

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ധാരണ; മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഫീസ് കൂട്ടി

Govt and medical managements agrees news fee structure
Author
Thiruvananthapuram, First Published Sep 1, 2016, 3:53 PM IST

തിരുവനന്തപുരം: മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഫീസ് കൂട്ടി സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ധാരണയായി. മെറിറ്റില്‍ രണ്ടര ലക്ഷവും മാനേജ്മെന്‍റ് ക്വാട്ടയില്‍ 11 ലക്ഷവുമാണ് ഫീസ്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് ധാരണ. 30 ശതമാനം മെറിറ്റ് സീറ്റിലെ ഫീസില്‍ സര്‍ക്കാരും മാനേജ്മെന്‍റുകളും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായി.

ആദ്യം എട്ടുലക്ഷം ചോദിച്ച മാനേജ്മെന്‍റുകള്‍, പിന്നീട് നാലര ലക്ഷത്തിലേക്കും സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ രണ്ടര ലക്ഷത്തിലേക്കും ഒതുങ്ങി. പത്ത് ശതമാനത്തിനപ്പുറം നേരിയ വര്‍ദ്ധനയ്‌ക്ക് സര്‍ക്കാരും സമ്മതിച്ചതോടെ ധാരണ. 20 ശതമാനം മെറിറ്റ് സീറ്റില്‍ 25,000 രൂപ. മാനേജ്മെന്‍റ് സീറ്റില്‍ 11 ലക്ഷവും എന്‍ആര്‍ഐക്ക് 15 ലക്ഷവും ഫീസീടാക്കും.

ഡെന്‍റലില്‍ ത്രിതല ഫീസയിരിക്കും ഉണ്ടാവുക. ആറ് ശതമാനം സീറ്റില്‍ 23,000 രൂപയും 14 ശതമാനം സീറ്റില്‍ 44,000 രൂപയുമാണ് ഫീസ്. മുന്‍ വ‍ര്‍ഷത്തെ 1.85 ലക്ഷത്തില്‍ നിന്ന് മെറിറ്റില്‍ ഫീസ് 2.10 ലക്ഷമായും ഉയര്‍ന്നു. 13 മെഡിക്കല്‍ കോളേജുകളിലായി 460 സീറ്റുകള്‍ ഇക്കുറി സര്‍ക്കാരിന് കിട്ടും.

Follow Us:
Download App:
  • android
  • ios