ജിഷ്ണു പ്രണോയി കേസിൽ നെഹ്രു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു . ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയെന്ന് സർക്കാർ . ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി .

അതിനിടെ കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി . മൂന്നാം പ്രതി നിയമോപദേശക സുചിത്രക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചത് . ലക്കിടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലാണ് കൃഷ്ണദാസിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.