ഇന്ധനം വഴി ജനത്തിന് മേൽ ചുമത്തുന്ന നികുതി ഭീമമാണെന്നും ചിദംബരം. 

ദില്ലി: കേന്ദ്ര സര്‍ക്കാരിന് ഇന്ധന വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പി. ചിദംബരം. ട്വിറ്ററിലൂടെയാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. ഇന്ധനം വഴി ജനത്തിന് മേൽ ചുമത്തുന്ന നികുതി ഭീമമാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന ചിദംബരം കൂട്ടിചേര്‍ത്തു. 

നിലവിൽ 15 രൂപ വരെ ഇന്ധനവില കുറയ്ക്കാൻ കേന്ദ്രത്തിന് കഴിയും. ഇതിന് പുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാൽ 10 രൂപ കൂടി കുറയ്ക്കാം. ഇതിലൂടെ സാധാരണ ഉപഭോക്താവിന് ഒരുപാട് ഗുണം ലഭിക്കും. എന്നാല്‍ ഒന്നോ, രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേർത്തു.