സംസ്ഥാനത്ത് ആറ് വികസന അഥോറിറ്റികളാണ് നിലവിലുള്ളത്. തിരുവനന്തപുരം,കൊല്ലം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ വള്ളുവനാട് വികസന അഥോറിറ്റികളാണ് തദ്ദേശഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ കോഴിക്കോട്, തൃശൂര്‍, കൊല്ലം, വള്ളുവനാട് വികസന അഥോറിറ്റികളാണ് പിരിച്ചുവിടുന്നത്. ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട കോര്‍പ്പറേഷനുകള്‍ക്കും, മുന്‍സിപ്പാലിറ്റികള്‍ക്കുമായി നല്‍കാനാണ് തീരുമാനം. വികസന അഥോറിറ്റികള്‍ അഴിമതിയുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം.

കെട്ടിട നിര്‍മ്മാണ രംഗത്തെ അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇനിമുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനാക്കുമെന്നും മന്ത്രി അറിയിച്ചു. അനധികൃത പാര്‍ക്കിംഗ് മൂലമുള്ള ഗതാഗത പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും തദ്ദേശഭരണവകുപ്പ് ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.