ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാണ് ആരോപണം
പുതുച്ചേരി: മന്ത്രിസഭാ തീരുമാനങ്ങളിൽ ലഫ്റ്റനന്‍റ് ഗവർണർ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിൽ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും ധർണ നടത്തുകയാണ്.
ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഈ മാസം 21 ന് ചർച്ച നടത്താമെന്ന് അറിയിച്ച ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് തിരിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളെന്ന് വിശദീകരിക്കുമ്പോഴും വിഷയം ചർച്ചയായേക്കും.
ലഫ്റ്റനന്‍റ് ഗവർണർ ഇന്ന് തിരിച്ചെത്തിയില്ലെങ്കിൽ സമരം തൽക്കാലമായി നിർത്തിവച്ച് ഇരുപതാം തീയതി പുനരാരംഭിക്കാനാണ് മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ തീരുമാനം.
