തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും മടങ്ങിയെത്താനുള്ളവരുടെയും കണക്കിൽ അവ്യക്തതയില്ലെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ. മരിച്ച 51 മത്സ്യതൊഴിലാളികളെ തിരിച്ചറിഞ്ഞു. 49 പേർ തിരുവനന്തപുരത്ത് നിന്ന് പോയവരെന്ന് മേഴ്സിക്കുട്ടിയമ്മ സഭയെ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും കാണാതായവർ 103 ആണെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.
അതേസമയം ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിയത് 94 കോടിയിലധികം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.
