തിരുവനന്തപുരം: തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് എ.കെ. ശശീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തി കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരായ വാർത്തയിൽ അസ്വാഭാവികതയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

അതേ സമയം എ.കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച് അന്വേഷണം ഇന്ന് പ്രഖ്യാപിച്ചേക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും എന്‍.സി.പി സംസ്ഥാന നേതൃത്വവും ഏകെ ശശീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിനും അന്വേഷണം വേണമെന്ന നിലപാടാണുള്ളത്.

പകരം മന്ത്രി ഉടന്‍ വേണ്ടെന്ന സി.പി.എം ധാരണയിലാണ് തല്‍കാലം ഗതാഗത വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യാന്‍ തീരുമാനമായത്. രാജിക്കത്ത് കൈമാറിയതിന് പിന്നാലെ എ.കെ ശശീന്ദ്രന്‍ ഇന്ന് മുഖ്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും