സർക്കാരിന്റെ ഈ നടപടി പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്ന് കോടതി വിശദമാക്കി. പണിമുടക്കും ഹർത്താലും ചോദ്യം ചെയ്തുള്ള ഹർജികളിൽ ഇടക്കാല ഉത്തരവിലാണ് കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത്.
കൊച്ചി: ഹർത്താലിനും പൊതുപണിമുടക്കിനുമെതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നതിൽ സർക്കാറിന് അലംഭാവമെന്ന് ഹൈക്കോടതി. ഇതര സംസ്ഥാന തൊഴിലാളികളുടെ മൗലികാവകാശത്തെയാണ് ഇത് ഇല്ലാതാക്കുന്നതെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഹർത്താലോ പൊതു പണിമുടക്കോ പ്രഖ്യാപിക്കുന്നതിന്‍റെ 7 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമായിരുന്നു ഇത്. എന്നാൽ ഉത്തരവിന്‍റെ പകർപ്പ് പുറത്ത് വന്നപ്പോഴാണ് നിയമ നിർമ്മാണത്തിന് ഒരുക്കമല്ലാത്ത സർക്കാറികൂടി വിമർശിക്കുന്നത്. നിയമ നിർമ്മാണം വൈകിപ്പിക്കുന്ന സർക്കാർ നടപടി അംഭാവമാണ്. ഇത് പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും ഇടക്കാല ഉത്തരവിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വിമർശിക്കുന്നു. പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവർ നിത്യ ചെലവ് കണ്ടെത്താൻ കഷ്ടപ്പെടുന്ന തൊഴിലാളികളെകൂടി കാണണം. അംഘടിത മേഖലയിലുള്ള ഇത്തരം ആളുകളുടെ തൊളിലെടുക്കാനുള്ള മൗലികാവകാശത്തെ കാണാതിരിക്കരുതെന്ന് കോടതി ചൂണ്ടികാട്ടുന്നുണ്ട്.
പണിമുടക്കുകൾക്കോഇടെ പൊതു മുതലിന് നാശന്ഷടമുണ്ടായാൽ ആ നഷ്ടം അഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണം.ഹർത്താൽ തടയുന്നതിനുളള നിയമം ഇല്ലാത്തതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നതെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നുണ്ട്.രണ്ട് ദിവസ്തതെ പണിമുടക്കിനെ നേരിടാൻ വിപുതമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കോടതിയെ സർക്കാർ അറിയിച്ചിരുന്നു. ഹർജികൾ മൂന്നാഴ്ചകൾക്ക് ശേഷം കേൾക്കുമ്പോൾ പണിമുടക്കുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളും സർക്കാർ സ്വീകരിച്ച നടപടിയും കോടതിയുടെ പരിഗണനയ്ക്ക വരും.വ്യാപാരികളുടെ സംയുക്ത കൂട്ടായ്മയും, മലയാള വേദിയുമടക്കമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
