ദില്ലി: പാക്കിസ്ഥാനില്‍ സിഖ് മതസ്ഥരെ ഇസ്ലാമിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്രം ഇടപെണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിംഗ് ട്വീറ്റ് ചെയ്തു.
സിഖ് വിഭാഗക്കാര്‍ മതംമാറ്റത്തിന് ഇരകളാകുന്നത് അംഗീകരിക്കാനാകില്ല. സിഖുകാരെ സംരക്ഷിക്കേണ്ടതുണ്ട്. വിദേശകാര്യമന്ത്രാലയം ഇത് പാക്കിസ്ഥാന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം; അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.
പാക്കിസ്ഥാനില്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഹാങ്ഖു ജില്ലയില്‍ സിഖുകാരെ മതംമാറ്റാന്‍ ശ്രമം നടക്കുന്നതായി പരാതി ഉയരുന്നുണ്ട്. അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടെഹ്‌സില്‍ ടാല്‍ യാക്യൂബ് ഖാനെതിരെയാണ് ആരോപണം ഉയരുന്നത്. ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായാണ് ആരോപണം.
