Asianet News MalayalamAsianet News Malayalam

ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാന്‍ അവസരമൊരുക്കും. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. സുപ്രീംകോടതി എന്ത് പറയുന്നുവോ അത് സര്‍ക്കാര്‍ നടപ്പാക്കും.

govt will go with sc order says cm on sabarimala issue
Author
Thiruvananthapuram, First Published Oct 16, 2018, 11:20 AM IST

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാരില്ല. ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്നതടക്കം ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യില്ല. സുപ്രീംകോടതി എന്തു പറയുന്നുവോ അത് പാലിക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്. അതില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കും. നിലയ്ക്കല്‍ അടക്കം ശബരിമല പാതയില്‍ പലയിടത്തും ഒരു വിഭാഗം ഭക്ത ജനങ്ങളുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തീര്‍ത്ഥാടകരെ തടയരുതെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios