തൃശൂര്‍: തൃശൂര്‍ പറപ്പൂക്കരയില്‍ ഗ്രാമസഭ നടക്കുന്നതിനിടെ കൂട്ടയടി. ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ തൊട്ടിപ്പാള്‍ സൗത്ത് 17 ാം വാര്‍ഡ് ഗ്രാമസഭയിലാണ് സംഭവം. 

ഒരു തവണ ഗ്രാമസഭ വിളിക്കേണ്ടതിന് പകരം മൂന്നാമത്തെ യോഗമാണ് ഇവിടെ നടന്നത്. ഈ മാസം പന്ത്രണ്ടാം തിയ്യതി ചേര്‍ന്ന ആദ്യത്തെ ഗ്രാമസഭയില്‍ ഗുണഭോക്തൃ പട്ടികയില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. പിന്നീട് 22ന് വീണ്ടും ഗ്രാമസഭ വിളിച്ചെങ്കിലും കോറം തികയാത്തതിനാല്‍ യോഗം ചേരാനായില്ല.

തുടര്‍ന്ന് ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പഞ്ചായത്തംഗം എ.എന്‍ പ്രശാന്തും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആദ്യ യോഗത്തില്‍ അംഗീകരിച്ച ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ക

കൂട്ടയടി നടക്കുന്നതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നിര്‍ദ്ദേശ പ്രകാരം പുതുക്കാട് പൊലീസ് എത്തിയാണ് പുതിയ ലിസ്റ്റ് തയ്യാറാക്കി യോഗ നടപടികള്‍ പൂര്‍ത്തിയാക്കിയത്.