പുന്നപ്ര പത്താം വാർഡ് ഗ്രാമപഞ്ചായത്തംഗമാണ് മരിച്ചത്  

ഹരിപ്പാട്: പുന്നപ്ര പള്ളിവെളിയിൽ നസീർ (42) ആണ് മരിച്ചത്. പുന്നപ്ര പത്താം വാർഡ് ഗ്രാമപഞ്ചായത്തംഗമാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കരുവാറ്റ എസ്.എൻ നഗർ വട്ട് മുക്കിലെ ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുത്തൻപറമ്പിൽ മാഞ്ചിയം തടി മുറിക്കുന്നതിനിടയിലായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വണ്ണം കൂടിയ തടി മുറിച്ചിട്ടത് തെറിച്ച് വന്ന് നസീറിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഉടൻ തന്നെ പുറക്കാട് മാത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.