കണ്ണൂരിൽ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്


കണ്ണൂര്‍: കണ്ണൂരിൽ വൃദ്ധയെ മർദ്ദിച്ച ചെറുമകൾക്കെതിരെ പൊലീസ് കേസെടുത്തു. ആയിക്കര സ്വദേശിയായ 90 കാരിക്കാണ് മർദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മര്‍ദ്ദനം സ്ഥിരമാണെന്നും ശരീരം മുഴുവന്‍ പൊട്ടിയ നിലയിലാണെന്നും വൃദ്ധ പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ കല്യാണിയെ പൊലീസ് വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി.