വിഴിഞ്ഞം കേസിലെ വിധിയില്‍ തീരദേശ പരിപാലന നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് പറഞ്ഞിരുന്നു. ആ ഭാഗം വിധിയില്‍ നിന്ന് ഹരിത ട്രൈബ്യൂണല്‍ നീക്കം ചെയ്തു. നേരത്തെ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് ഹരിത ട്രൈബ്യൂണലിന്റെ തന്നെ വിധിയുണ്ടായിരുന്നു.
വിധിയിലെ പൊരുത്തക്കേട് പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് ആ ഭാഗം നീക്കം ചെയ്തത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരോ മൂന്നുമാസം കൂടുമ്പോഴും അറിയിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
