ജമ്മുകാശ്മീരില്‍ ഗ്രഡേഡ് ആക്രമണം എട്ട് സാധാരണക്കാര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു  ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. ഇന്ന് രാവിലവെ ബട്ടാപ്പുര ചൗക്കിലാണ് പൊലീസിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായത്. എന്നാല്‍ ഗ്രനേഡ് പൊതുനിരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് സാധാരണക്കാര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തു. ആക്രമികള്‍ക്കായുളള തെരച്ചില്‍ പുരോഗമിക്കുകയാണ്. 

Scroll to load tweet…