57-വയസുകാരിയായ ജെന്നിഫര്‍  അടുക്കളയില്‍ ഘടിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലാണ് തന്‍റെ 2016 ല്‍ മരിച്ച മകന്‍റെ സാന്നിധ്യമുണ്ടെന്ന് പറയുന്നത്

അറ്റ്ലാന്‍റാ: മരിച്ചുപോയ വ്യക്തികളെ വീണ്ടും കാണുന്നു എന്ന് അവകാശപ്പെട്ട് ബന്ധുക്കള്‍ വരുന്ന വാര്‍ത്ത നിരന്തരം കാണാറുണ്ട്. ഇത്തരത്തില്‍ മരിച്ച മകന്‍ തന്‍റെ അടുക്കളയില്‍ വീണ്ടും പ്രത്യേക്ഷപ്പെട്ടുവെന്ന് അവകാശവാദവുമായി ഒരു അമ്മ രംഗത്ത്. ജോര്‍ജിയയിലെ അറ്റ്‌ലാന്‍റാ സ്വദേശിനിയായ ജെന്നിഫര്‍ ഹോഡ്ജാണ് മകന്‍റെ ആത്മാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് അവകാശപ്പെടുന്നത്.

57-വയസുകാരിയായ ജെന്നിഫര്‍ അടുക്കളയില്‍ ഘടിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലാണ് തന്‍റെ 2016 ല്‍ മരിച്ച മകന്‍റെ സാന്നിധ്യമുണ്ടെന്ന് പറയുന്നത്. സംഭവം ജെന്നിഫര്‍ പറയുന്നത് ഇങ്ങനെ, ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണു അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം മൊബൈലിലെ സെക്യൂരിറ്റി ആപ്പില്‍ വരുന്നത്.

ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ സിസിടിവി ക്യാമറയും മൊബൈലിലെ ആപ്പ് വഴി ബന്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അടുക്കളില്‍ കണ്ട രൂപം തന്‍റെ മരിച്ചുപോയ മകന്റേതാണെന്നാണ് അമ്മയുടെ വാദം.

ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിനാണെന്നാണ് ഈ അമ്മ ചിത്രം നിരത്തി വ്യക്തമാക്കുന്നു. എന്നാല്‍ അടുക്കളയിലെത്തി പരിശോധിച്ചപ്പോള്‍ യാതൊന്നും കണ്ടെത്താനായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു രോഗത്തിന് കഴിക്കുന്ന മരുന്ന് അളവില്‍ കൂടുതല്‍ശരീരത്തില്‍ എത്തിയതിനെത്തുടര്‍ന്നായിരുന്നു റോബി മരിച്ചത്.

എന്നാല്‍ ജെന്നിഫറിന്‍റെ വാദങ്ങള്‍ പൂര്‍ണ്ണമായും വിശ്വാസയോഗ്യമല്ലെന്നും. ഇവര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോര്‍ട്ട്.