രാവിലെ മുതല്‍ തന്നെ വരന്‍ സുഹൃത്തുക്കളോട് തനിക്ക് വിവാഹ ഹാളില്‍ കോട്ടിട്ട് നില്‍ക്കാന്‍ നാണക്കേടാണെന്ന് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം

കുമ്പള : കോട്ടിട്ട് ഇരിക്കാന്‍ മടിയായതിനാല്‍ വിവാഹദിവസം വരന്‍ മുങ്ങി. കുമ്പളയ്ക്ക് സമീപത്താണ് നിസാര കാരണത്തിന്‍റെ പേരില്‍ വരന്‍ വിവാഹ ദിവസം സ്ഥലം വിട്ടത്. കോട്ടിട്ട് ഇരിക്കാന്‍ നാണക്കേടെന്ന് പറഞ്ഞാണ് വിവാഹ ദിവസം വരന്‍ സ്ഥലം വിട്ടത്. ഇതേ തുടര്‍ന്ന് വിവാഹം മുടങ്ങി. ഇതേ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തന്നെ യുവാവിന്റെ സഹോദരിയുടെയും യുവാവ് വിവാഹം കഴിക്കാനിരുന്ന യുവതിയുടെ ബന്ധുവിന്റെയും കല്യാണം നടക്കുന്നുണ്ട്.

രാവിലെ മുതല്‍ തന്നെ വരന്‍ സുഹൃത്തുക്കളോട് തനിക്ക് വിവാഹ ഹാളില്‍ കോട്ടിട്ട് നില്‍ക്കാന്‍ നാണക്കേടാണെന്ന് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ക്ഷണിക്കപ്പെട്ടവരെല്ലാം വിവാഹ ഹാളില്‍ എത്തി കൊണ്ടിരിക്കുമ്പോഴാണ് വരനെ കാണാനില്ലെന്ന് അറിഞ്ഞത്. 

വരന്‍റെയും വധുവിന്റെയും വീട്ടുകാരെയും നാട്ടുകാരെയും ഒരേ പോലെയാണ് സംഭവം ഞെട്ടിച്ചത്. തുടര്‍ന്ന് വരന് വേണ്ടി ബന്ധുക്കളും നാട്ടുകാരും വ്യാപകമായ തിരച്ചില്‍ നടത്തി. അതേസമയം, വരനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കുമ്പള പോലീസ് പറയുന്നത്.