ദില്ലി: സ്കൂ്ള്‍ യൂണിഫോമിലെത്തിയ ഒരു കൂട്ടം കൗമാരക്കാര്‍ ഓടുന്ന ബസില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്നു. ദില്ലിയിലെ മധുര റോഡില്‍ വെച്ചാണ് സംഭവം. കൊലപാതകത്തിന് മുമ്പ് യുവാവിന്‍റെ ഫോണ്‍ ബസില്‍ വെച്ച് നഷ്ടപ്പെട്ടിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ യുവാവ് അടുത്തുണ്ടായിരുന്ന കൗമാരക്കാരുടെ സംഘത്തില്‍ ആരോ മോഷ്ടിച്ചു എന്ന് ആരോപിക്കുകയായിരുന്നു. 

തുടര്‍ന്ന് ഫോണ്‍ കണ്ടെത്തുന്നതിനായി ഇയാളെ പരിശോധിക്കുമ്പോളാണ് സംഘത്തില്‍ ഒരാള്‍ യുവാവിനെ കുത്തിയത്. കൊല്ലപ്പെട്ട ആളെ ഇതുവെര തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകികള്‍ സ്കൂള്‍ യൂണിഫോമിലായതിനാല്‍ വിദ്യാര്‍ത്ഥികളാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകികളെയും ഇതുവരെ പൊലീസിന് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.