ലഖ്നൗ: ബലാത്സംഗ വീഡിയോകളുടെ വില്‍പ്പന ഉത്തരേന്ത്യയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ബലാത്സംഗ ദൃശ്യങ്ങള്‍ വില്‍പ്പനചരക്കാക്കാന്‍ വേണ്ടി സ്ത്രീകളെ ഇരയാക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ സ്‌കുള്‍ വിട്ട് തിരിച്ചു വരുന്ന വഴി നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തുകയും. ഈ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് റേപ് പോണ്‍ എന്ന കച്ചവടത്തെക്കുറിച്ച് പുറംലോകം അറിയുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്.
പ്രതികളെ പോലീസ് പിടികൂടിയെങ്കിലും ആ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ റേപ് പോണ്‍ എന്ന പേരില്‍ പലര്‍ക്കും വിറ്റു കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇത്തരം തറംപറ്റിയ മാര്‍ക്കറ്റ് നടക്കുന്നുവെന്ന ഭയാനകമായ കണ്ടെത്തല്‍ പുറംലോകത്ത് എത്തിയത് ഉത്തര്‍പ്രദേശിനു പുറമെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വീഡിയോ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പോലീസുകാരുടെ ഒത്താശയും ഉണ്ടെന്നുമാണ് വിവരം.
10 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയുള്ള വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. 300 മുതല്‍ 500 രൂപ വരെയാണ് ഒരു വീഡിയോയ്ക്ക് ഈടാക്കുന്നത്. വ്യക്തത അനുസരിച്ച് റേറ്റ് കൂടുമത്രേ. മാര്‍ക്കറ്റിലെ ട്രെന്‍ഡിങ്ങിനെക്കുറിച്ച് ഒരു കച്ചവടക്കാരന്‍ ദേശീയ മാധ്യമത്തോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കച്ചവടക്കാര്‍ക്ക് വീഡിയോ എത്തുന്നത് ഏജന്‍റുമാര്‍ വഴിയാണ്. നിസാര വിലയ്ക്ക് പോണ്‍ വീഡിയോകള്‍ ലഭിക്കുമ്പോളാണ് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്കു വേണ്ടി പണം കൂടുതല്‍ മുടക്കാന്‍ ആളുകള്‍ തയാറാകുന്നതെന്ന വസ്തുത നിലനില്‍ക്കുന്നത്.
