പാരീസ്: ഫ്രാന്‍സിലെ നൈസില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലിന്റെയും പരിഭ്രാന്തിയുടെയും ദൃശ്യങ്ങള്‍. ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. 

വ്യാഴാഴ്ച രാത്രിയിലാണ് ഫ്രാന്‍സിലെ നൈസില്‍ ട്രക്കിലെത്തിയ അക്രമി ആള്‍ക്കൂട്ടത്തിന് നേരെ വാഹനമിടിച്ച് കയറ്റിയത്. സംഭവത്തില്‍ 76 പേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു.