മോഷ്ടാക്കളെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം

First Published 1, Apr 2018, 3:32 PM IST
guest labours attacked in kozhikkode
Highlights
  • ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം
  • മര്‍ദ്ദനം മോഷ്ടാക്കളെന്ന് ആരോപിച്ച്

കോഴിക്കോട്: ബാലുശ്ശേരി വട്ടോളിയിൽ മോഷ്ടാക്കൾ എന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചതായി പരാതി. അസ്സം സ്വദേശികളായ മുസ്താഖ്, സഫറുദ്ദീൻ എന്നിവരെയാണ് മർദ്ദിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ നളിനാക്ഷൻ എന്നയാൾക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ്സെടുത്തു. 

loader