തിരുവനന്തപുരം: ഗവണ്‍മെന്റ് എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് ലക്ചര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2000 ഗസ്റ്റ് ലക്ചര്‍മാരാണ് സമരത്തിനൊരുങ്ങുന്നത്. തുച്ഛമായ വേതനം നല്‍കിയുള്ള തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക, തുല്യ ജോലിയ്ക്ക് തുല്യ വേതനം എന്ന നിലയില്‍ മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ദ്ധനവ് നടപ്പിലാക്കുക എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.
പിഡ്എഫ്, പിഎച്ഡി, യുജിസി നെറ്റ് എന്നിവ ഉണ്ടായിട്ടും ഗസ്റ്റ് ലക്ചര്‍മാര്‍ക്ക് നല്‍കുന്ന വേതനം എല്‍പി സ്‌കൂള്‍ അധ്യാപകരുടേതിനേക്കാള്‍ കുറവാണെന്നും ഇവര്‍ ആരോപിക്കുന്നു. ഫെബ്രുവരി 5 ന് ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ജനുവരി 25ന് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായും ആള്‍ കേരള കോളേജ് ഗസ്റ്റ് ലക്‌ചേഴ്‌സ് യൂണിയന്‍ അറിയിച്ചു.

