അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെത് കപടഭക്തിയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്ത് തിരഞ്ഞൈടുപ്പില്‍ മോദിക്കായി ജനം 150 സീറ്റ് നല്‍കും. കോണ്‍ഗ്രസിനൊപ്പം കൂടിയതോടെ ഹാര്‍ദിക് പട്ടേലിന് കരുത്തില്ലാതായെന്നും വിജയ് രൂപാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്നലെ ഇരാജ്‌കോട്ടില്‍ സംഘര്‍ഷം ഉണ്ടായതിനെതുടര്‍ന്ന് രൂപാണിക്കെതിരെ മത്സരിക്കുന്ന ഇന്ത്രാനില്‍ രാജ്യഗുരുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.