Asianet News MalayalamAsianet News Malayalam

സോംനാഥ്, അംബജി ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന 500 മീറ്റര്‍ പരിധി ഇനി വെജിറ്റേറിയന്‍ മേഖല; പുതി പ്രഖ്യാപനവുമായി ഗുജറാത്ത് സര്‍ക്കാര്‍

വളരെ കാലമായി ഹിന്ദുമത സംഘനകൾ മാംസാഹാരങ്ങൾ ക്ഷേത്ര പരിസരത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

gujarat cm announce vegetarian zone for 500 mtr surrounding the famous temple
Author
Gujarat, First Published Jan 26, 2019, 3:38 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളായ സോംനാഥ്, അംബജി എന്നിവയെ വെജിറ്റേറിയൻ മേഖലയായി പ്രഖ്യാപിച്ച് സർക്കാർ. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് രൂപാണി ക്ഷേത്രങ്ങളുള്‍ക്കൊള്ളുന്ന പ്രദേശത്തെ വെജിറ്റേറിയൻ മേഖലയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ക്ഷേത്രങ്ങളുടെ 500  മീറ്റര്‍ പരിധി വരെയാണ് ഈ നിയമം ബാധകം.

സോംനാഥ് ക്ഷേത്രം ഗിര്‍-സോംനാഥ് ജില്ലയിലും അംബജി ക്ഷേത്രം ബനസ്‌കന്ത ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ഇനിമുതൽ മത്സ്യ,മാംസ വിഭവങ്ങൾ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ല. ബനസ്‌കന്തയിലെ പാലന്‍പുറില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വളരെ കാലമായി ഹിന്ദുമത സംഘനകൾ മാംസാഹാരങ്ങൾ ക്ഷേത്ര പരിസരത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമായി നിരവധി തീർത്ഥാടകരാണ് ഈ ക്ഷേത്രങ്ങളിൽ വർഷംതോറും എത്തുന്നത്.
 

Follow Us:
Download App:
  • android
  • ios