അണലിയെ കൈയിലെടുത്ത് കറക്കി കോൺഗ്രസ് നേതാവ്
അഹമ്മദാബാദ്: അണലിയെ കൈയിലെടുത്ത് കറക്കുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയാണ് അണലിയെ കൈയിലെടുത്ത് കറക്കിയത്. സ്റ്റാഫ് മെമ്പര്‍മാരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ധനാനി തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ അപ്ലോഡ് ചെയ്തത്.
"ഇത് അണലി ആണ്, പാമ്പിന് അതിന്റെ വഴി നഷ്ടപ്പെട്ടു, എന്റെ വീട്ടിലേക്ക് വന്നു, എന്നാൽ പാമ്പുകളെ പിടികൂടാൻ എനിക്കറിയാം,"-എന്ന് ഗുജറാത്തി ഭാഷയിൽ അടിക്കുറിപ്പ് എഴുതിയാണ് ധനാനി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിനഗറിലെ തന്റെ ഔദ്യോദിക വസതിയ്ക്ക് മുന്നിൽവച്ചാണ് ധനാനി പാമ്പിനെ പിടികൂടിയത്. പാമ്പിന്റെ വാലിൽ പിടിച്ച് അതിനെ അതീവ ശ്രദ്ധയോടെ നിയന്ത്രിച്ചു നിർത്തുന്ന നോതാവിന്റെ വീഡിയോ ഏറെ ഞെട്ടലോടെയാണ് ആളുകൾ കണ്ടത്.
