ഗുജറാത്ത്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. പ്രചരണം നടത്തുന്ന രാഹുല്‍ ഗാന്ധി ഇന്ന് ഗാന്ധിനഗര്‍, മഹിസാഗര്‍, ദഹോഡ് എന്നിവിടങ്ങളില്‍ റാലികളില്‍ പങ്കെടുക്കും. ബിജെപിക്കെതിരായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഭയന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റ് ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. അമിത് ഷായുടെ മകന്‍റെ സ്വത്ത് സമ്പാദനം, റാഫേല്‍ കരാര്‍ എന്നിവ പാര്‍ലമെന്റില്‍ ചര്‍ച്ചയാകരുതെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഭിന്നതകള്‍ രമ്യമായി പരിഹരിച്ചതോടെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമായി മത്സരിക്കാന്‍ എന്‍സിപി തീരുമാനിച്ചു. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതോടെയാണ് സഖ്യം തുടര്‍ന്നത്.
അതേസമയം നാളെ ചായ്‌കേ സാത്ത് മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. സംസ്ഥാനത്തെ ബിജെപിയുടെ 52,000 ബൂത്ത് കമ്മറ്റി അംഗങ്ങളും സ്ഥാനാര്‍ത്ഥികളും ചായകുടിച്ചുകൊണ്ട് മോദിയുടെ പ്രസംഗം കേള്‍ക്കുന്ന പരിപാടിയാണ് ചായ് കെ സാത്ത് മന്‍ കി ബാത്ത്.
