അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പതിനും 14നും രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും. വിവിപാറ്റ് സംവിധാനത്തിലായിരിക്കും ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. 4.33 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. ഹിമാചല്‍പ്രദേശിലെ വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനാണ്. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും. നിലവിലെ ഭരണകക്ഷിയായ ബിജെപിക്കും, പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ്.