സഭയ്ക്ക്കത്ത് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും നടുത്തളത്തിലിറങ്ങി ബഹളംവെക്കുകയും ചെയ്ത കോണ്‍ഗ്രസ് എം എല്‍ എമാരെ ഒരു ദിവസത്തേക്കാണ് സ്പീക്കര്‍ രമന്‍ലാല്‍ വോറ സസ്‌പെന്റ് ചെയ്തത്. ചരക്ക് സേവനനികുതി ചര്‍ച്ച ചെയ്ത് പാസാക്കാനായി വിളിച്ചുചേര്‍ത്ത രണ്ടു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളത്തിനകത്തായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 56 എം എല്‍ എമാരാണ് ഉള്ളത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുക്കെ ഗുജറാത്തില്‍ ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.