അഹമ്മദാബാദ്: 2002ലെ ജുഗറാത്ത് കലാപത്തിനിടെ 69 പേർ കൊല്ലപ്പെട്ട ഗുൽബർഗ് കൂട്ടക്കൊലക്കേസിൽ വിധിപറയുന്നത് അഹമ്മദാബാദ് പ്രത്യേക കോടതി ഈമാസം ഒൻപതാം തീയതിയിലേക്ക് മാറ്റിവെച്ചു ഇരുവിഭാഗത്തെിന്റെയും വാദം കേട്ടശേഷം വിധിപറയാൻ കൂടുത സമയം ആവശ്യമാണെന്ന് പ്രത്യേക കോടതി ജഡ്ജി പിബി ദേശായി പറയുകയായിരുന്നു.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കണമെന്നും 24 പേർക്കും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് കണക്കാക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

പ്രത്യേക അന്വേഷണ സംഘം പ്രതികളാക്കിയ 66 പേരിൽ 24പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരിൽ 11 പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നത്. 69പേർ കൊല്ലപ്പെട്ട ഗുൽബർഗ കൂട്ടക്കൊല ആസൂത്രിതം ആയിരുന്നില്ലെന്നാണ് അഹമ്മദാബാദ് പ്രത്യേക കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2002 ഫെബ്രുവരി 28 ന് ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റി കൂട്ടക്കൊല നടന്നത്. സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജഫ്രിയടക്കം 69 പേർ മരിച്ചു.