അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് സമീപം തോക്കുമായെത്തിയ യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ചു. തോക്ക് താഴെയിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അനുസരിക്കാത്തതിനെതുടര്‍ന്നാണ് വെടിവച്ചത്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രശിപ്പിച്ചിരിക്കുകയാണ്. വെടിവയ്പ്പുണ്ടായപ്പോള്‍ പ്രസിഡന്റ് ബറാക് ഒബാമ ഗോള്‍ഫ് കളിക്കാനായി പുറത്തുപോയിരിക്കുകയായിരുന്നു. ഒബാമയുടെ കുടുംബം വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല. വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലുണ്ടായിരുന്നു.